ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ഭാരുണാന്ത്യം

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം

Update: 2024-10-24 04:46 GMT

മലപ്പുറം: മലപ്പുറം മൂന്നിയൂര്‍ പടിക്കലില്‍ ദേശീയപാതയിലുണ്ടായ ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ദേശീയപാതയില്‍ പുതുതായി നിര്‍മിച്ച നാലുവരി പാതയില്‍ നിന്ന് പടിക്കലില്‍ സര്‍വീസ് റോഡിലേക്ക് സ്ഥാപിച്ച കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. കോട്ടക്കല്‍ പടപ്പറമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19) എം ടി നിയാസ് (19) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടനെ തന്നെ ആശുപത്രിയിലെ ത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




Tags:    

Similar News