ദുബയ്: ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ നിന്നും പൗരന്‍മാരെ യുഎഇ വിലക്കി. ഇന്ത്യ,പാക്കിസ്ഥാന്‍ തുടങ്ങി 13 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യു.എ.ഇയിലേക്ക് പ്രവേശനം വിലക്കിയതായി യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.സി.എ.എ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിറകെയാണ് യുഎഇ പൗരന്‍മാര്‍ ഇന്ത്യയിലേക്ക് പോകുന്നതും വിലക്കിയത്.
ഇന്ത്യക്കു പുറമെ ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, നമീബിയ, സാംബിയ, കോംഗോ, ഉഗാണ്ട, സിയറ ലിയോണ്‍, ലൈബീരിയ, സൗത്ത് ആഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയും വിലക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനം നിലനില്‍ക്കുന്നതും വാക്‌സിന്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടതുമായ രാജ്യങ്ങളിലേക്കുള്ള യാത്രയാണ് യുഎഇ വിലക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.