ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് ജൂണ്‍ 14 വരെ യുഎഇ നീട്ടി

Update: 2021-05-23 14:43 GMT

ദുബൈ:ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് യുഎഇ നീട്ടി. ജൂണ്‍ 14 വരെയാണ് വിലക്ക് നീട്ടിയത്. 14 ദിവസത്തിനകം ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും വിലക്ക് ബാധകമാണ്. ഏപ്രില്‍ 24നാണ് യുഎഇ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു യുഎഇയുടെ നടപടി.

അതേസമയം ഇന്ത്യയില്‍ അകപ്പെട്ട എമിറേറ്റ്‌സ് പൗരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവരെ വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഗോള്‍ഡന്‍ കാര്‍ഡുള്ള പ്രവാസികള്‍ക്കും യാത്രാവിലക്ക് ബാധകമല്ല. ദുബൈയുടെ ഔദ്യോഗിക വിമാന കമ്പനിയായ എയര്‍ എമിറേറ്റ്‌സാണ് ഇക്കാര്യം അറിയിച്ചത്.

Tags:    

Similar News