ഇന്ത്യയ്ക്ക് യുഎഇയുടെ സഹായം; 7 ടണ്‍ മെഡിക്കല്‍ വസ്തുക്കളുമായുള്ള വിമാനം പുറപ്പെട്ടു
അബൂദബി: യുഎഇ ഇന്ത്യയ്ക്ക് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി നല്‍കുന്ന 7 ടണ്ണിന്റെ വിവിധ മെഡിക്കല്‍ വസ്തുക്കളും വഹിച്ചുകൊണ്ടുളള വിമാനം അബൂദബി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു. 7,000 മെഡിക്കല്‍ പ്രഫഷണലുകള്‍ക്ക് ചികില്‍സാ സമയങ്ങളില്‍ ഉപയോഗിക്കാന്‍ ഇത് തികയും.
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും യുഎഇയ്ക്കും ഇന്ത്യയ്ക്കുമിടയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സാഹോദര്യത്തിന്റെ അടയാളമാണ് ഇതെന്നും യുഎഇ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. അഹ് മദ് റഹ്മാന്‍ അല്‍ബന്ന പറഞ്ഞു.
വൈറസ് വ്യാപനത്തിനെതിരേ പൊരുതുന്ന 34 രാജ്യങ്ങളിലേക്ക് യുഎഇ മെഡിക്കല്‍ വസ്തുക്കളും ഉപകരണങ്ങളും അയയ്ക്കുന്നുണ്ട്. 348 ടണ്‍ വസ്തുക്കളാണ് ഈ രീതിയില്‍ യുഎഇ അയച്ചുകൊണ്ടിരിക്കുന്നത്.