ജോലിക്കിടെ അപകടം; കഴിഞ്ഞ വര്‍ഷം മരണപ്പെട്ടത് 93 പേര്‍
റിയാദില്‍ 22 പേരാണ് ജോലിക്കിടെ അപകടത്തില്‍പെട്ട് മരണപ്പെട്ടത്. റിയാദില്‍ 2797 പേര്‍ ജോലിക്കിടെ പരിക്ക് പറ്റി ചികിത്സയിലാണ്.
ദമ്മാം: ജോലിക്കിടെ കഴിഞ്ഞ വര്‍ഷം 93 പേര്‍ മരണപ്പെട്ടതായും 15,638 പേര്‍ക്കു പരിക്കു പറ്റിയതായും ഗോസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. റിയാദില്‍ 22 പേരാണ് ജോലിക്കിടെ അപകടത്തില്‍പെട്ട് മരണപ്പെട്ടത്. റിയാദില്‍ 2797 പേര്‍ ജോലിക്കിടെ പരിക്ക് പറ്റി ചികിത്സയിലാണ്.
പരിക്കു പറ്റിയവരില്‍ 10860 സുഖം പ്രാപിച്ചതായും റിപ്പോര്‍ട്ട് സുചിപ്പിച്ചു. മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും ഉള്‍പ്പടെയുള്ള എല്ലാ ചികിത്സ സംവിധാനങ്ങളും ഗോസിയില്‍ ഉള്‍പ്പെടും. പരിക്ക്, രോഗം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ തൊഴിലുടമ ഏഴ് ദിവസത്തിനകം ഗോസിയെ അറിയിക്കണം. ഗോസിയില്‍ അംഗത്വം ലഭിച്ച തൊഴിലാളികള്‍ക്ക് പരിക്കിന്റെ സ്ഥിതി അനുസരിച്ച് 100 ശതമാനം താല്‍ക്കാലിക സഹായം ലഭിക്കും. ചികില്‍സാവേളയില്‍ 75 ശതമാനം വരേയാണ് സഹായം ലഭിക്കുക. അപകടം സംഭവിച്ചത് മുതല്‍ ജോലിക്ക് പ്രവേശിക്കുന്നത് വരേയുള്ള സഹായമാണ് ലഭിക്കുക. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ചിലവും ഗോസി അംഗത്വം ഉള്ളവര്‍ക്ക് ലഭിക്കും.