ചെറിയ കേസുകള്‍ക്ക് ഏകദിന കോടതിയുമായി യുഎഇ

Update: 2020-12-24 01:28 GMT

അബുദാബി: ചെറിയ കേസുകള്‍ ഒറ്റ ദിവസംകൊണ്ട് തീര്‍പ്പാക്കാന്‍ യുഎഇ ഏകദിന കോടതിക്ക് രൂപം നല്‍കി. യു.എ.ഇ ഫെഡറല്‍ ജുഡീഷ്യറി അംഗീകാരം നല്‍കിയതോടെ രാജ്യത്തെ എല്ലാ കോടതികളിലും ഏകദിന കോടതികള്‍ നിവലില്‍ വരും. കേസുകള്‍ കെട്ടിക്കിടക്കുന്നത് കുറയ്ക്കുകയാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നീതിന്യായ മന്ത്രി സുല്‍ത്താന്‍ അല്‍ ബാദി അല്‍ ദാഹിരി പറഞ്ഞു.


പണിമുടക്ക്, ഫോണ്‍ കോള്‍ ചോര്‍ത്തല്‍, ഓണ്‍ലൈനിലൂടെ മനഃപൂര്‍വം ശല്യപ്പെടുത്തുക, അബദ്ധത്തില്‍ മറ്റൊരാളുടെ സ്വത്തിന് തീപിടിക്കാന്‍ കാരണമാകുക, ശ്മശാനങ്ങള്‍ അശുദ്ധമാക്കുക, ജീവനാംശം/ ശിശുപരിചരണം സംബന്ധിച്ച കോടതി വിധി നടപ്പാക്കാതിരിക്കുക തുടങ്ങിയ കേസുകളാണ് ഏകദിന കോടതികള്‍ പരിഗണിക്കുക.




Tags:    

Similar News