ഉദ്ദവ് താക്കറെ വിശ്വാസവോട്ട് നേടി, മുഖ്യപ്രതിപക്ഷ കക്ഷിയായ ബിജെപി സഭ ബഹിഷ്‌കരിച്ചു

Update: 2019-11-30 12:46 GMT

മുംബൈ: ആഴ്ചകളായി തുടരുന്ന പ്രതിസന്ധികള്‍ക്ക് വിരാമമിട്ട് ഒടുവില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ഉദ്ദവ് താക്കറെ നേതൃത്വം നല്‍കുന്ന മഹാ വികാസ് അഗാഡി സര്‍ക്കാരിന് കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പിന്തുണയുണ്ട്. ത്രികക്ഷി സഖ്യത്തിന് 169 എംഎല്‍എമാരുടെ പിന്തുണയാണ് ഉള്ളത്.

നേരത്തെ 162 എംഎല്‍എമാരുടെ പിന്തുണയാണ് മഹാ വികാസ് അഗാഡി നേതാക്കള്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും ഏഴ് പേരുടെ പിന്തുണ അധികം ലഭിച്ചു. 288 അംഗ നിയമസഭയില്‍ 145 പേരുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

വിശ്വാസവോട്ടെടുപ്പിനുള്ള സമ്മേളനം നിയമപ്രകാരമല്ല വിളിച്ചുചേര്‍ത്തതെന്നാരോപിച്ച് ബിജെപി ഇറങ്ങിപ്പോയി. അവസാന നിമിഷം പ്രോടൈം സ്പീക്കറെ മാറ്റിയതിലും ബിജെപി പ്രതിഷേധിച്ചു.

എഐഎംഐഎം, സിപിഎം പാര്‍ട്ടികള്‍ വിശ്വാസവോട്ടില്‍ നിന്ന് മാറിനിന്നു. ഉദ്ദവിനൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. 

Tags:    

Similar News