കാസര്‍കോഡ്: യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് ഇന്ന് തുടക്കം. കാസര്‍ഗോഡ് നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. സംശുദ്ധം സദ്ഭരണം എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈകിട്ട് നാലിന് ഉദ്ഘാടനം ചെയ്യും.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എംപി, പി.ജെ. ജോസഫ് എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ തുടങ്ങിയവരും കേരള യാത്രയുടെ ഭാഗമാകും. കുമ്ബള നഗരമധ്യത്തില്‍ വച്ചാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. നാളെ വൈകിട്ട് 5ന് ചെര്‍ക്കളയിലാണ് യാത്രക്ക് ആദ്യ സ്വീകരണം. മറ്റന്നാള്‍ രാവിലെ പെരിയയിലും ഉച്ചക്ക് കാഞ്ഞങ്ങാട്ടും, തൃക്കരിപ്പൂരും എത്തുന്ന ജാഥ വൈകിട്ടോടെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും.