രാഷ്ട്രീയ പ്രതിസന്ധി;പൗരന്മാര്‍ക്ക് ശ്രീലങ്കയിലേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി യുകെ സിംഗപ്പൂര്‍ ബഹറൈന്‍ രാജ്യങ്ങള്‍
കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക തകര്‍ച്ച വലിയ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തില്‍ ശ്രീലങ്കയിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ യുകെ, സിംഗപ്പൂര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു.ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നിനാല്‍ മരുന്നുകള്‍, പാചക വാതകം, ഇന്ധനം, ഭക്ഷണം എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങളുടെ ക്ഷാമത്തിലേക്ക് നയിച്ചിരിക്കുകയാണ്
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ പ്രസിഡന്റ് ഗോതബയ രാജപക്‌സെ നാടുവിട്ടിരുന്നു.ഗോതബയ നാടുവിട്ടതിനു പിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പ്രസിഡന്റിന്റെ ചുമതലകള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ശ്രീലങ്കന്‍ പ്രസിഡന്റ് വിദേശത്തേക്ക് പലായനം ചെയ്തതിനെ തുടര്‍ന്ന് ശ്രീലങ്കയിലെ പ്രതിഷേധക്കാര്‍ അടിയന്തരാവസ്ഥ ലംഘിച്ച് ബുധനാഴ്ച പ്രധാനമന്ത്രിയുടെ ഓഫിസ് ആക്രമിച്ചു.അതിനിടെ ചിലയിടങ്ങളില്‍ സ്ഥിതിഗതികള്‍ ശാന്തമായതിനാല്‍ ക്രമസമാധാനം പുനസ്ഥാപിക്കുന്നതിനായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ഇന്ന് രാവിലെ പിന്‍വലിച്ചിട്ടുണ്ട്.
സമാധാനപരവും ജനാധിപത്യപരവുമായ നീക്കള്‍ക്കായി വിട്ടുവീഴ്ച ചെയ്യാന്‍ ശ്രീലങ്കയിലെ എല്ലാ പാര്‍ട്ടി നേതാക്കളോടും യുഎന്‍ ചീഫ് ട്വിറ്ററില്‍ അഭ്യര്‍ഥിച്ചു.'ഞാന്‍ ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്,പ്രതിഷേധക്കാരുടെ പരാതികള്‍ പരിഹരിക്കേണ്ടത് പ്രധാനമാണ്. സമാധാനപരവും ജനാധിപത്യപരവുമായ പരിവര്‍ത്തനത്തിനായി വിട്ടുവീഴ്ചയുടെ മനോഭാവം സ്വീകരിക്കാന്‍ ഞാന്‍ എല്ലാ പാര്‍ട്ടി നേതാക്കളോടും അഭ്യര്‍ത്ഥിക്കുന്നു,' അദ്ദേഹം ട്വീറ്റ് ചെയ്തു.