ഉള്ളിയേരി വാഹനാപകടം: ചികില്‍സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചു

Update: 2022-08-22 09:17 GMT

കോഴിക്കോട്: ഈസ്റ്റ് മുക്ക് പള്ളിയുടെ സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചു. കാവിലുംപാറ പീടികയുള്ളതില്‍ ബിപിന്‍ സുരേഷാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ കൊയിലാണ്ടി സ്വദേശി തല്‍ക്ഷണം മരിച്ചിരുന്നു. മരിച്ച രണ്ടുപേരും ഒരേ സ്ഥാപനത്തില്‍ ജോലിചെയ്യുന്നവരാണ്. അപകടത്തില്‍ ബൈക്കും കാറും പൂര്‍ണമായി തകര്‍ന്നു.

കാറിലുണ്ടായിരുന്ന കൊടുവള്ളി പാലക്കുറ്റി സ്വദേശികളായ ഉവൈസ്, അസ്‌ലം, ഗഫാന്‍ മുഹമ്മദ്, സാലിഹ് എന്നിവരെ പരിക്കുകളോടെ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചതിനുശേഷം സ്‌കൂട്ടറിലിടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കൊയിലാണ്ടിയില്‍ നിന്ന് ഫയര്‍ ആന്റ് റെസ്‌ക്യൂ യൂനിറ്റ് എത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തി.

Tags:    

Similar News