ജിദ്ദ: വിശുദ്ധ റമദാനില്‍ ഉംറക്ക് എത്തുന്നവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ട്വിറ്ററില്‍ നടത്തിയ അന്വേഷണത്തിനാണ് മന്ത്രാലയത്തിന്റെ മറുപടി. ഉംറയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ജോലി ചെയ്യുന്നവര്‍ റമദാന്‍ ഒന്നിനു മുമ്പ് കുത്തിവെപ്പ് എടുക്കണമെന്ന് മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
വാക്‌സിന്‍ സ്വീകരിക്കാത്ത ജീവനക്കാര്‍ നെഗറ്റീവ് പി.സി.ആര്‍ ടെസ്റ്റ് റിസള്‍ട്ട് ഹാജരാക്കണമെന്നും ഇത് ഓരോ ആഴ്ചയും പുതുക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.