'അസഹനീയം'; ബംഗാള്‍ ഗവര്‍ണറെ ട്വിറ്ററില്‍ ബ്ലോക് ചെയ്ത് മമതാ ബാനര്‍ജി

Update: 2022-01-31 13:17 GMT
അസഹനീയം; ബംഗാള്‍ ഗവര്‍ണറെ ട്വിറ്ററില്‍ ബ്ലോക് ചെയ്ത് മമതാ ബാനര്‍ജി

കൊല്‍ക്കത്ത; പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറെ ട്വിറ്ററില്‍ ബ്ലോക് ചെയ്തു. ഗവര്‍ണറുടെ പോസ്റ്റുകള്‍ അസഹനീയമാണെന്ന് മമത പറഞ്ഞു. പാര്‍ലമെന്റിന്റെ ബജസ്റ്റ് സമ്മേളനത്തെ പെഗസസ് വിവാദം തടസ്സപ്പെടുത്തുന്നതുപൊലെയാണ് ഗവര്‍ണറുടെ നടപടിയെന്ന് മമത അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ പ്രധാന ഉദ്യോഗസ്ഥരായ ചീഫ് സെക്രട്ടറിയെയും ഡജിപിയെയും ഗവര്‍ണര്‍ ഭീഷണിപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇവരൊക്കെ അടിമത്തൊഴിലാളികളാണെന്നാണ് ഗവര്‍ണര്‍ കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുമായി ബന്ധപ്പെട്ട് രൂപംകൊണ്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി.

ഗവര്‍ണറെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്ന് നിരവധി തവണ പ്രധാനമന്ത്രിക്ക് എഴുതിയെങ്കിലും അദ്ദേഹം തയ്യാറായില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ കുറേ കാലമായി മോശം ബന്ധമാണ്. പല തവണ അവര്‍ ഏറ്റുമുട്ടുകയും ചെയ്തു.

ഗവര്‍ണറെ നീക്കണമെന്ന് താനും രാഷ്ട്രപതിയോട് ആവശ്യപ്പെട്ടതായി ഇന്ന് രാവിലെ ത്രിണമൂല്‍ എം പി സുദീപ് ബന്ദോപാധ്യായ പറഞ്ഞിരുന്നു. താന്‍ അപേക്ഷ നല്‍കുമ്പോള്‍ ഉപരാഷ്ട്രപതിയും ഉണ്ടായിരുന്നതായി സുദീപ് പറഞ്ഞു.  

Tags:    

Similar News