ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ ബംഗാളിലേക്ക് കടക്കാന്‍ അനുവദിക്കുന്നത് ബിഎസ്എഫെന്ന് മമത ബാനര്‍ജി
കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ ബംഗാളിലേക്ക് കടക്കാന്‍ അനുവദിക്കുന്നത് ബിഎസ്എഫ് ആണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഭരണസമിതി യോഗത്തിലായിരുന്നു പരാമര്‍ശം. ഇസ്ലാംപൂര്‍, സീതായ്, ചോപ്ര തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലൂടെ ആളുകളെ അയയ്ക്കുന്നുണ്ടെന്നും ഇത് പശ്ചിമ ബംഗാളിനെ ശല്യപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ബ്ലൂപ്രിന്റാണെന്നും അവര്‍ ആരോപിച്ചു. വിഷയത്തില്‍ കേന്ദ്രത്തിന് പ്രതിഷേധ കത്ത് അയയ്ക്കുമെന്ന് മമത ബാനര്‍ജി പറഞ്ഞു.
അര്‍ധസൈനിക വിഭാഗമായ ബിഎസ്എഫിനാണ് ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി സംരക്ഷണ ചുമതല. ഷെയ്ഖ് ഹസീനയെ ധാക്കയില്‍ നിന്ന് പുറത്താക്കിയതു മുതല്‍, ഇന്ത്യയിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍, അസം, സംസ്ഥാനങ്ങളിലെ അതിര്‍ത്തിയില്‍ ബിഎസ്എഫ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
നേരത്തെ, പശ്ചിമ ബംഗാള്‍ പോലിസ് സംസ്ഥാനത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന വ്യാജ പാസ്പോര്‍ട്ട് സംഘത്തെ കണ്ടെത്തുകയും ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.