മയക്കുമരുന്നുമായി അതിര്‍ത്തി കടക്കാന്‍ ശ്രമം; പാക് ഡ്രോണ്‍ സുരക്ഷാസേന വെടിവച്ചിട്ടു

Update: 2022-11-29 11:01 GMT

ഛണ്ഡിഗഢ്: പഞ്ചാബില്‍ മയക്കുമരുന്നുമായി ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാക് ഡ്രോണ്‍ സുരക്ഷാസേനയുടെ (ബിഎസ്എഫ്) വനിതാ സ്‌ക്വാഡ് വെടിവച്ചിട്ടു. മൂന്ന് കിലോയിലധികം ലഹരി മരുന്നുമായെത്തിയ ഡ്രോണാണ് തകര്‍ത്തത്. തിങ്കളാഴ്ച രാത്രി 11ന് പഞ്ചാബിലെ അമൃത്‌സര്‍ നഗരത്തില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ചഹര്‍പൂര്‍ ഗ്രാമത്തിലാണ് സുരക്ഷാസേന ഡ്രോണ്‍ വെടിവച്ചിട്ടത്.

18 കിലോ ഭാരമുള്ള ഡ്രോണ്‍ ഭാഗികമായി തകര്‍ന്ന നിലയില്‍ കണ്ടെത്തി. പോളിത്തീന്‍ ബാഗില്‍ പൊതിഞ്ഞ നിലയിലാണ് 3.11 കിലോ ലഹരിമരുന്ന് കണ്ടെത്തിയത്. ഇന്ത്യ- പാകിസ്താന്‍ അതിര്‍ത്തിയില്‍ ഡ്രോണിന്റെറ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വെടിയുതിര്‍ക്കുകയയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ കേടുപാടുകള്‍ പറ്റിയ ഹെക്‌സാകോപ്റ്ററും സേന കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 25 നും ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാക് ഡ്രോണ്‍ അമൃത്‌സറില്‍ വച്ച് സുരക്ഷാസേന വെടിവച്ചിട്ടിരുന്നു.

Tags:    

Similar News