അമൃത്‌സറില്‍ പാക് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ വെടിവച്ചിട്ടു

Update: 2022-10-16 18:23 GMT

അമൃത്‌സര്‍: പഞ്ചാബ് അമൃത്‌സര്‍ മേഖലയിലെ ഇന്ത്യ- പാക് അതിര്‍ത്തിയില്‍ ബിഎസ്എഫ് ക്വാഡ് കോപ്റ്റര്‍ ഡ്രോണ്‍ വെടിവച്ചിട്ടു. അമൃത്‌സറിലെ റാനിയ സെക്ടറില്‍ ഞായറാഴ്ച രാത്രി 9.15 നായിരുന്നു 22 ബറ്റാലിയനിലെ ബിഎസ്എഫ് സൈനികര്‍ പാകിസ്താന്റെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയതെന്ന് ബിഎസ്എഫ് പ്രസ്താവനയില്‍ അറിയിച്ചു. 12 കിലോ ഭാരംവരുന്ന നാല് പ്രൊപ്പല്ലറുകളുള്ള ഡ്രോണ്‍ ആയിരുന്നു.

ഡ്രോണില്‍ കെട്ടിവച്ച നിലയില്‍ ചില വസ്തുക്കള്‍ കണ്ടെത്തി. ഡ്രോണ്‍ ഉപയോഗിച്ച് കയറ്റി കടത്തുകയായിരുന്ന ചരക്ക് കണ്ടെടുത്തതായും ബിഎസ്എഫ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഈ പ്രദേശത്ത് രണ്ടാമത്തെ ഡ്രോണ്‍ ആണ് വെടിവച്ചിടുന്നത്. വെള്ളിയാഴ്ച അമൃത്‌സര്‍ ജില്ലയിലെ അജ്‌നാല സബ് ഡിവിഷനു കീഴിലുള്ള ഭൈനി ഗില്‍ ഗ്രാമത്തിന് സമീപം ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയ ഡ്രോണ്‍ ബിഎസ്എഫ് വെടിവച്ചിട്ടിരുന്നു. പുലര്‍ച്ചെ 4.30 ഓടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ മുഴങ്ങുന്ന ശബ്ദം കേട്ടപ്പോഴാണ് സംഭവം.

Tags:    

Similar News