ഇസ്രായേലിനെ ആക്രമിച്ചത് 1300 മിലിറ്ററി ഡ്രോണുകള്‍

2023 ഒക്ടോബര്‍ ഏഴു മുതലുള്ള കണക്ക് പുറത്ത്

Update: 2024-11-01 00:56 GMT

തെല്‍അവീവ്: തൂഫാനുല്‍ അഖ്‌സക്ക് ശേഷം 1300 ഡ്രോണുകള്‍ ഇസ്രായേലിനെ ആക്രമിച്ചതായി സൈന്യം. ഗസ, ലെബനാന്‍, ഇറാഖ്, സിറിയ, യെമന്‍, ഇറാന്‍ എന്നീ പ്രദേശങ്ങളില്‍ നിന്നാണ് ആക്രമണങ്ങള്‍ ഉണ്ടായതെന്ന് അധിനിവേശ സേനയുടെ കണക്കുകള്‍ പറയുന്നു. 231 ഡ്രോണുകള്‍ മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും കാരണമായി. ചില ഡ്രോണുകള്‍ തന്ത്രപ്രധാന മേഖലകളെയും തകര്‍ത്തു.

ഡ്രോണ്‍ ആക്രമണം തലവേദനയാണെന്നും ഹിസ്ബുല്ലയുടെ ഡ്രോണ്‍ വിഭാഗമായ യൂണിറ്റ് 127നെതിരേ ആക്രമണം ശക്തമാക്കിയതായും ഇസ്രായേല്‍ അറിയിച്ചു. യുദ്ധത്തിന് മുമ്പ് കൈവശമുണ്ടായിരുന്ന ഡ്രോണുകളുടെ 70 ശതമാനവും ഹിസ്ബുല്ല ഇതുവരെ ഉപയോഗിച്ചതായും സൈന്യം വിലയിരുത്തുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണം ഗുരുതര സുരക്ഷാവീഴ്ച്ചയായാണ് സൈന്യം വിലയിരുത്തുന്നത്.

Tags:    

Similar News