ഗുജറാത്ത് അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ വെടിവച്ചിട്ടു
ഗുജറാത്തിലെ കച്ച് അതിര്‍ത്തിയില്‍ രാവിലെ 6.30ഓടെയാണ് സംഭവം. ഇന്ത്യയുടെ വ്യോമാക്രമണത്തിന്റെ ഭാഗമായാണോ ഡ്രോണ്‍ വെടിവച്ചിട്ടതെന്ന് വ്യക്തമല്ല.
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖ മറികടന്ന് പാകിസ്താനിലെ സായുധ കേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യ ആക്രമണം നടത്തിയതിനു പിന്നാലെ പാകിസ്താന്റെ ആളില്ലാ വിമാനം ഗുജറാത്ത് അതിര്‍ത്തിയില്‍ സൈന്യം വെടിവച്ചിട്ടു.ഗുജറാത്തിലെ കച്ച് അതിര്‍ത്തിയില്‍ രാവിലെ 6.30ഓടെയാണ് സംഭവം. ഇന്ത്യയുടെ വ്യോമാക്രമണത്തിന്റെ ഭാഗമായാണോ ഡ്രോണ്‍ വെടിവച്ചിട്ടതെന്ന് വ്യക്തമല്ല.
പുലര്‍ച്ചെ പാക് അതിര്‍ത്തിയില്‍ കടന്നു കയറി ഇന്ത്യന്‍ വ്യോമസേന സായുധ കേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയിരുന്നു. ബലാകോട്ട് മേഖലയില്‍ 3.30ഓടെയായിരുന്നു ആക്രമണം. 21 മിനുറ്റ് നീണ്ട ആക്രമണത്തില്‍ ലേസര്‍ ഗൈഡഡ് ബോംബുകളാണ് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു.