കൊവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം കുഴിയിലേക്ക് വലിച്ചെറിഞ്ഞു

കോവിഡ് ബാധിതനായി മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം സംസ്‌ക്കരിക്കുമ്പോള്‍ കയറില്‍ കെട്ടി കുഴിയിലേക്ക് വലിച്ചെറിയുകയായിരുന്നു

Update: 2020-06-08 13:39 GMT

പുതുച്ചേരി: പുതുുച്ചേരിയില്‍ കൊവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചതിന് മൂന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. കോവിഡ് ബാധിതനായി മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം സംസ്‌ക്കരിക്കുമ്പോള്‍ കയറില്‍ കെട്ടി കുഴിയിലേക്ക് വലിച്ചെറിയുകയായിരുന്നു ഇവര്‍ ചെയ്തത്. ആംബുലന്‍സ് ഡ്രൈവറും പഞ്ചായത്ത് ജീവനക്കാരുമുള്‍പ്പടെ മൂന്നുപേര്‍ക്കെതിരെയാണ് നടപടി. ചെന്നൈ സ്വദേശിയായ യുവാവ് മരിച്ചപ്പോള്‍ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് വില്ലിയന്നൂരിലെ പൊതു ശ്മശാനത്തില്‍ സംസ്‌ക്കരിക്കാന്‍ തീരുമാനിച്ചത്. പ്രാദേശിക ഭരണ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യ വകുപ്പിലെ ആംബുലന്‍സ് ഡ്രൈവര്‍ക്കുമായിരുന്നു ഇതിന്റെ ചുമതല. മൃതദേഹത്തോട് ഒരു ആദരവും കാണിക്കാതെ കുഴിയിലേക്ക് എറിയുകയായിരുന്നു. മരണ കാരണം എന്തായാലും മൃതദേഹം മാന്യമായി സംസ്‌ക്കരിക്കണമെന്നും കൊവിഡ് -19 കാരണം മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതായും മുഖ്യമന്ത്രി നാരായണസാമി വ്യക്തമാക്കി.


പുതുച്ചേരിയില്‍ കൊവിഡ് 19 പടരുകയാണെന്ന്്് മുഖ്യമന്ത്രി പറഞ്ഞു, ആളുകള്‍ മാസ്‌ക് ധരിക്കുന്നുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കുന്നില്ല. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചിലര്‍ ഇട റോഡുകളിലൂടെ പുതുച്ചേരിയിലേക്ക് പ്രവേശിക്കുന്നുണ്ടെന്നും ഇത് തടയാന്‍ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News