ആരോഗ്യ മുന്നറിയിപ്പുകള്‍ പാലിച്ചില്ല: തൂണേരിയിലെ കൊവിഡ് ബാധിതന്റെ മല്‍സ്യക്കട അജ്ഞാതര്‍ തകര്‍ത്തു

Update: 2020-06-04 05:49 GMT

വടകര: നാദാപുരം തൂണേരിയില്‍ കൊവിഡ് സ്ഥിരീകരിച്ച മത്സ്യമൊത്ത വ്യാപാരി ജെജെ ചോമ്പാലയുടെ കട അജ്ഞാതര്‍ തകര്‍ത്തു. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്.  കടയുടെ ഷട്ടര്‍ പൂര്‍ണമായും തകര്‍ത്തു. നാദാപുരം പോലിസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല.

മെയ് 27-നാണ് യുവാവ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സ്രവപരിശോധനയ്ക്ക് തൂണേരിയിലെ മല്‍സ്യവ്യാപാരി വിധേയനായത്. ഈ വിവരം ആശുപത്രി അധികൃതര്‍ കോഴിക്കോട് ഡിഎംഒയെ അറിയിക്കുകയും ഡിഎംഒ തൂണേരി പഞ്ചായത്ത് അധികൃതരെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്രവപരിശോധനയ്ക്ക് മുമ്പും ശേഷവും യുവാവ് നിരവധി പേരുമായി ഇടപഴകിയിരുന്നു. ഇത് പ്രദേശത്ത് കടുത്ത പ്രതിഷേധമുയര്‍ത്തി.

മല്‍സ്യവ്യാപാരിയുടെ സമ്പര്‍ക്കം മൂലം വടകര, നാദാപുരം, കുറ്റ്യാടി മേഖലയിലെ മിക്ക പ്രദേശങ്ങളും ജില്ലാ ഭരണകൂടം അടച്ചിട്ടിരിക്കുകയാണ്.

യുവാവിന് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം ലഭിച്ചിട്ടും പാലിക്കാത്തതാണ് മേഖലയെ ഭീതിയിലാഴ്ത്തിയത്. ഇയാള്‍ സമ്പര്‍ക്കപട്ടികയില്‍ ഉള്ളകാര്യം തലശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് കൃത്യമായി അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഇതു മൂലം ഇരുനൂറിലധികം പേരുമായി ഇയാള്‍ സമ്പര്‍ക്കത്തില്‍ വരാന്‍ ഇടയാക്കി.

Tags:    

Similar News