കര്‍ണാലില്‍ കര്‍ഷകരുടെ തല അടിച്ച് പൊളിച്ചതിനെ ന്യായീകരിച്ച് കേന്ദ്ര കൃഷി മന്ത്രി
കര്‍ണാലില്‍ കര്‍ഷകര്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമങ്ങളെ ന്യായീകരിച്ച ഹരിയാന മുഖ്യമന്ത്രി, കര്‍ഷകര്‍ പൊലീസിനെ ആക്രമിച്ചതിനാല്‍ പൊലീസ് ചെറുത്ത് നില്‍ക്കുകയായിരുന്നു എന്ന ന്യായവും ഉയര്‍ത്തുന്നുണ്ട്.
ന്യൂഡല്‍ഹി: കര്‍ണാലില്‍ പോലിസ് കര്‍ഷകര്‍ക്ക് നേരെ നടത്തിയ ക്രൂരമായ ആക്രമണത്തെ ന്യായീകരിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍. ക്രമസമാധാന പാലനം സര്‍ക്കാരിന്റെ കടമയാണ്, അതിന് കര്‍ശന നടപടി അനിവാര്യമാണ് എന്നാണ് മന്ത്രി പോലിസുകാര്‍ കര്‍ഷകരുടെ തല അടിച്ച് പൊളിച്ചതിനെ ന്യായീകരിച്ചത്. കര്‍ഷക സമരം ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും നരേന്ദ്രസിംഗ് തോമര്‍ അവകാശപ്പെട്ടു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വിളിച്ചു ചേര്‍ത്ത ബിജെപി ജനപ്രതിനിധികളുടെ യോഗത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേവുമായി എത്തുകയായിരുന്നു. പ്രതിഷേധക്കാരെ നേരിടുന്നതിന്റെ പേരില്‍ ക്രൂരമായ അതിക്രമാണ് പോലിസ് കര്‍ഷകര്‍ക്കു നേരെ കാണിച്ചത്. അടിയേറ്റ് തല പൊളിയാത്ത ഒരു കര്‍ഷകനെ പോലും കാണരുതെന്ന് പോലിസ് മേധാവി ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു.
കര്‍ണാലില്‍ കര്‍ഷകര്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമങ്ങളെ ന്യായീകരിച്ച ഹരിയാന മുഖ്യമന്ത്രി, കര്‍ഷകര്‍ പൊലീസിനെ ആക്രമിച്ചതിനാല്‍ പൊലീസ് ചെറുത്ത് നില്‍ക്കുകയായിരുന്നു എന്ന ന്യായവും ഉയര്‍ത്തുന്നുണ്ട്.