യദ്യൂരപ്പയെ ജയിലിലാക്കി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് തെറിപ്പിച്ചത് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി; കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ
ബെംഗളൂരു: ബി എസ് യദ്യൂരപ്പയെ ജയിലിലടച്ച് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയത് ഇപ്പോഴത്തെ കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയാണെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ.
'സംസ്ഥാനത്ത് ബി.ജെ.പിയെ കെട്ടിപ്പടുത്ത ബി.എസ്. യെദ്യൂരപ്പയെ ജയിലിലേക്ക് അയച്ചതും മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കിയതും ആരുടെ ഗൂഢാലോചന കൊണ്ടാണ്? നിങ്ങള്‍ അതില്‍ ഉള്‍പ്പെട്ടിട്ടില്ലേ?'- കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ ചോദിച്ചു.
പ്രഹ്ലാദ് ജോഷിക്കെതിരേ നിരവധി ട്വീറ്റുകളോടെയാണ് സിദ്ധരാമയ്യ പ്രതികരിച്ചത്.
സിദ്ധരാമയ്യയുടെ ജന്മദിനാഘോഷത്തെ സിദ്ധരാമോല്‍സവ് എന്ന് പ്രഹ്ലാദ് ജോഷി പരിഹസിച്ചിരുന്നു. അതിനോടുളള പ്രതികരണമായാണ് സിദ്ധരാമയ്യയുടെ ആരോപണം.
'നാല് പതിറ്റാണ്ട് കാലം ചോരയും വിയര്‍പ്പും നല്‍കി പാര്‍ട്ടിയെ കെട്ടിപ്പടുത്ത ബിഎസ് യെദ്യൂരപ്പ. ആരാണ് യദിയൂരപ്പയെ മൂലക്കിരുത്തിയത്? പാര്‍ട്ടി അധികാരത്തിലിരുന്നപ്പോള്‍ അദ്ദേഹത്തെ ജയിലിലേക്ക് അയച്ചതും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതും ആരുടെ ഗൂഢാലോചനയാണ്? നിങ്ങള്‍ക്ക് പങ്കില്ലേ? ബിഎസ് യെദ്യൂരപ്പയെ ഒതുക്കാന്‍ ആരാണ് ഓപ്പറേഷന്‍ കമല നടപ്പാക്കിയത്? ഒടുവില്‍ ആരാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയത്?'- യദ്യൂരപ്പ ട്വീറ്റ് ചെയ്തു.
ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി 50 കോടി രൂപ നല്‍കി വാങ്ങിയതായി സിദ്ധരാമയ്യ ആരോപിച്ചു. ബിജെപി ആസൂത്രണം ചെയ്ത ഗോവയില്‍ നടക്കാനിടയുള്ള പിളര്‍പ്പിനെക്കുറിച്ചു സസാരിക്കുകയായിരുന്നു സിദ്ധരാമയ്യ.