ന്യൂഡല്‍ഹി; രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചുകൊണ്ട് യുപി പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവിന്റെ എതിരാളിയെ ബിജെപി പ്രഖ്യാപിച്ചു. യുപി തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ കേന്ദ്ര മന്ത്രി എസ് പി സിങ് ബാഗെലായിരിക്കും അഖിലേഷ് യാദവിന്റെ എതിരാളി. യുപി മുന്‍മുഖ്യമന്ത്രിയും എസ് പി നേതാവുമായ മുലായം സിങ്ങിന്റെ അടുത്ത അനുയായിയായിരുന്നു എസ് പി ബാഗെല്‍.
ഇപ്പോള്‍ ആഗ്രയില്‍നിന്നുള്ള ബിജെപി എംപിയാണ് ബാഗെല്‍. അഖിലേഷ് യാദവ് കര്‍ഹാലില്‍ ആദ്യമായി മല്‍സരിച്ചപ്പോള്‍ ബാഗെലായിരുന്നു എതിരാളി. കര്‍ഹാലില്‍ ബിജെപിക്കുവേണ്ടി ആര് മല്‍സരിച്ചാലും തോല്‍ക്കുമെന്ന് അഖിലേഷ് പറഞ്ഞു.
ബാഗെല്‍ അഖിലേഷിന്റെ ഭാര്യക്കുമെതിരേ മല്‍സിരിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം തോല്‍ക്കുകയും ചെയ്തു.
നരേന്ദ്ര മോദി കാബിനറ്റില്‍ കേന്ദ്ര നിയമ സഹമന്ത്രിയാണ് ബാഗെല്‍.
അഖിലേഷിനെതിരേ മല്‍സരിക്കാന്‍ തിരഞ്ഞെടുത്തതില്‍ താന്‍ സംതൃപ്തനാണെന്ന് മന്ത്രി പറഞ്ഞു.
ബാഗെല്‍ മുലായം സിങ്ങിന്റെ സെക്യൂരിറ്റി ടീമിന്റെ ചുമതലയുണ്ടായിരുന്ന നേതാവാണ്. 1989ല്‍ സമാജ് വാദി പാര്‍ട്ടിയില്‍ ലോക്‌സഭയിലേക്ക് മല്‍സരിച്ചു. അന്നു തോറ്റു. 1998ല്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് എസ്പിയില്‍ നിന്ന് ബിഎസ്പിയിലേക്ക് ചേക്കേറി. അവിടെനിന്ന് ബിജെപിയിലേക്ക് പോയി.
2017 യുപി തിരഞ്ഞെടുപ്പിലും 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിജയിച്ചു. തുടര്‍ന്ന് മന്ത്രിയായി.