യുപി തിരഞ്ഞെടുപ്പ്; അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് സമാജ് വാദി പാര്‍ട്ടി

Update: 2022-01-16 10:43 GMT

ലഖ്‌നോ: അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് ഉറപ്പ് നല്‍കി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി മേധാവിയുമായ അഖിലേഷ് യാദവ്.

ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെയാണ് യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണല്‍ നടക്കും.

സമജാ വാദി പാര്‍ട്ടിക്ക് അടുത്ത നിയമസഭയില്‍ അധികാരം ലഭിച്ചാല്‍ ജാതി സെന്‍സസ് നടത്തി സാമൂഹിക നീതി ഉറപ്പു നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ജാതി സെന്‍സസ് നടത്തിയാല്‍ മാത്രമേ ഒരോ വിഭാഗത്തിനും അവരുടെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ നീതി നല്‍കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ മരങ്ങള്‍ എണ്ണുന്നുണ്ട്. മൃഗങ്ങളുടെ കണക്കെടുക്കുന്നു. പക്ഷേ, പിന്നാക്കക്കാരുടെ കണക്കെടുക്കാത്തത് എന്തുകൊണ്ടാണ്- യുപി മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ദാരാ സിങ് ചൗഹന്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേരുന്ന യോഗത്തില്‍ അഖിലേഷ് ചോദിച്ചു.

യോഗി ആദിത്യനാഥിന്റെ ദലിതന്റെ വീട്ടിലെ ഭക്ഷണം വോട്ട് കിട്ടാനുള്ള തന്ത്രമാണെന്ന് അഖിലേഷ് കുറ്റപ്പെടുത്തി.

ജാതി സെന്‍സസ് നടത്തണമെന്നത് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികളുടെ പ്രധാന ആവശ്യമാണ്. ബിജെപിയാണ് ഇതിനോട് പുറംതിരഞ്ഞുനില്‍ക്കുന്ന പ്രധാന പാര്‍ട്ടികളിലൊന്ന്. 

Tags:    

Similar News