ലഖ്‌നോ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ട ബാറുകള്‍ക്കും ക്ലബ്ബുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കി. സംസ്ഥാന എക്‌സൈസ് വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉടമകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
ബാറുകളില്‍ കൗണ്ടറില്‍ മദ്യം നല്‍കരുത്. കൗണ്ടറില്‍ ഇരിപ്പിടങ്ങളും പാടില്ല. മദ്യം വിതരണം ചെയ്യുന്നവര്‍ മാസ്‌കും ഗ്ലൗസും ധരിക്കണം. താപ പരിശോധനയ്ക്കു ശേഷം മാത്രമേ ഉപഭോക്താക്കളെ അകത്തേക്ക് പ്രവേശിക്കാവൂ. സാധാരണയില്‍ കൂടുതല്‍ ശരീരോഷ്മാവുള്ളവരെ പ്രവേശിപ്പിക്കരുത്.
50 ശതമാനം ഇരിപ്പിടങ്ങളില്‍ മാത്രമേ ഇരിത്താവൂ എന്നും നിബന്ധനയുണ്ട്.
സെപറ്റംബര്‍ 21 മുതലാണ് അനുമതി നല്‍കിയിട്ടുള്ളത്. ബാറുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശ്.