ലഖ്‌നോ: പ്രധാനമന്ത്രി ഗരീബ് കല്യാന്‍ യോജനക്കുപുറമെ മഹാ അഭിയാന്‍ എന്ന പേരില്‍ പുതിയൊരു പദ്ധതിക്കുകൂടി രൂപം നല്‍കി യുപി സര്‍ക്കാര്‍. പുതിയ പദ്ധതിയനുസരിച്ച് സംസ്ഥനത്തെ 15 കോടി അന്ത്യേദയ കാര്‍ഡുടമകള്‍ക്ക് ഇരട്ട റേഷന്‍ ലഭിക്കും. ഇന്ത്യയിലാദ്യമാണ് ഇത്തരമൊരു പദ്ധതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടു. ഡിസംബര്‍ 12ാ തിയ്യതിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
എല്ലാ അന്ത്യേദയ കാര്‍ഡുടമകള്‍ക്കും സൗജന്യമായി ഇരട്ട റേഷന്‍ ലഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
രാജ്യത്തെ ഏറ്റവും വലിയ പൊതുവിതരണ പദ്ധതിക്കാണ് തുടക്കമിടുന്നതെന്ന് യുപി സര്‍ക്കാരിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
എംപിമാരോടും എംഎല്‍എമാരോടും വിതരണപദ്ധതിയുടെ മേല്‍നോട്ടം വഹിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. കര്‍ഷകരെയും തൊഴിലാളികളെയും പാവപ്പെട്ടവരെയും പിന്തുണയ്ക്കുന്നതിനുള്ള പദ്ധതിയാണ് ഇതെന്നും സര്‍ക്കാര്‍ അറിയിച്ചു.
അയോധ്യയിലെ ദീപോത്സവ് ആഘോഷങ്ങളില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി കല്യാന്‍ അന്ന യോജന ഹോളി വരെ നീട്ടിയതായി മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞിരുന്നു. പത്ത് കിലോ സൗജന്യ റേഷനാണ് യോഗ്യരായ കാര്‍ഡുടമകള്‍ക്ക് ലഭിക്കുക.
ഇതിനു പുറമെ മാസത്തില്‍ രണ്ട് തവണ സൗജന്യമായി ഗോതമ്പും അരിയും നല്‍കും.
കേന്ദ്ര സര്‍ക്കാര്‍ 2000 ഡിസമ്പര്‍ 25 ന് ആരംഭിച്ച പദ്ധതിയാണ് അന്ത്യോദയ അന്ന യോജന. ഒരുകോടി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ (അരി, ഗോതമ്പ്) ലഭ്യമാക്കുകയാണ് ലക്ഷ്യമിട്ടത്.