ലഖ്‌നോ: ഉത്തര്‍പ്രേദശ് സര്‍ക്കാര്‍ ലഖ്‌നോവിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 2,257 തടവുകാര്‍ക്ക് തിങ്കളാഴ്ച ജാമ്യം നല്‍കി. നിലവില്‍ 8 ആഴ്ചയ്ക്കാണ് ജാമ്യം അനുവദിച്ചത്.
കൊവിഡ് വ്യാപനത്തെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി വ്യക്തികള്‍ സാമൂഹിക അകലം പാലിക്കാന്‍ ജയിലുകളില്‍ ആളുകളുടെ എണ്ണം കുറയ്ക്കണമെന്ന്് മാര്‍ച്ചില്‍ സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു.
തങ്ങളുടെ വിവിധ ജയിലുകളിലായി കഴിയുന്ന 35000 തടവുകാരില്‍ നിന്ന് 17,000 പേരെ പരോള്‍ നല്‍കി വിട്ടയച്ചുവെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്രയിലെ ആര്‍തര്‍ റോഡ് ജയിലില്‍ 150 പേര്‍ക്ക് കൊവിഡ് 19 പിടിപെട്ട സാഹചര്യത്തിലായിരുന്നു തടവുകാരെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചത്.