നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യ ഫലസൂചനകള്‍ അപ്‌ഡേറ്റ്

Update: 2021-05-02 03:39 GMT

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണപ്രദേശത്തെയും ആദ്യ ഫല സൂചകള്‍ വന്നുതുടങ്ങി.

ഇതുവരെ പുറത്തുവന്ന സൂചനയനുസരിച്ച് തിരഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിലെ 294 മണ്ഡലങ്ങളില്‍ ബിജെപി സഖ്യം 73 ഇടത്തും തൃണമൂല്‍ 74 ഇടത്തും ഇടതുപക്ഷം 2 ഇടത്തും മുന്നിട്ടു നില്‍ക്കുന്നു. ഭരിക്കുന്ന കക്ഷിക്ക് 148 സീറ്റുകള്‍ വേണം.

തമിഴ്‌നാട്ടിലെ 234 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഡിഎംകെ 42 ഇടത്തും എഐഎഡിഎംകെ 34 ഇടത്തും മുന്നിട്ടുനില്‍ക്കുന്നു. എഎംഎംകെ ഒരിടത്താണ് മുന്നില്‍. ഭരിക്കുന്ന കക്ഷി 118 സീറ്റുകള്‍ നേടണം.

കേരളത്തില്‍ 140 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷം 61 ഇടത്തും കോണ്‍ഗ്രസ് 47 ഇടത്തും ബിജെപി നാലിടത്തും മുന്നിലാണ്. ഭരിക്കാന്‍ 71 സീറ്റു വേണം.

അസമില്‍ 126 മണ്ഡലങ്ങളിലേക്കുളള തിരഞ്ഞെടുപ്പില്‍ ബിജെപി 29 ഇടത്തും കോണ്‍ഗ്രസ് 19 ഇടത്തും മുന്നിട്ടുനില്‍ക്കുന്നു. ഭരിക്കാന്‍ 64 സീറ്റ് വേണം.

പോണ്ടിച്ചേരിയില്‍ 30 സീറ്റുണ്ട്. അതില്‍ ആള്‍ ഇന്ത്യ എന്‍ആര്‍കോണ്‍ഗ്രസ് 4 ഇടത്തും കോണ്‍ഗ്രസ് 1 സീറ്റിലും മുന്നിട്ടു നല്‍കുന്നു. ജയിക്കുന്ന കക്ഷിക്ക് ഭരിക്കാന്‍ 16 സീറ്റ് വേണം.

Tags:    

Similar News