വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ബംഗാളില്‍ മമതാ ബാനര്‍ജി പിന്നില്‍; തൃണമൂലിന് 53 ശതമാനം വോട്ട്, ബിജെപിക്ക് 34 ശതമാനം
കൊല്‍ക്കത്ത: ബംഗാളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് അനുസരിച്ച് ഇതുവരെ എണ്ണിയ വോട്ടിന്റെ 53 ശതമാനം തൃണമൂല്‍ കോണ്‍ഗ്രസ്സും ബിജെപി 34 ശതമാനവും കരസ്ഥമാക്കി. സിപിഎമ്മിന് 3.35 ശതമാനം വോട്ട് ലഭിച്ചു. ബിഎസ്പിക്ക് 0.58 ശതമാനം വോട്ടും കോണ്‍ഗ്രസ്സിന് 3.73 ശതമാനം വോട്ടും ലഭിച്ചു.
ആദ്യ ഘട്ട വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ നന്ദിഗ്രാമില്‍ മമതാ ബാനര്‍ജിയുടെ മുഖ്യ എതിരാളി സുവേന്ദു അധികാരിയാണ് മുന്നില്‍. അധികാരി 7,287 വോട്ടും മമത 5,790 വോട്ടും നേടി.
കമ്മീഷന്റെ കണക്കനുസരിച്ച് അഞ്ച് സീറ്റില്‍ തൃണമൂലും ബിജെപി 2സീറ്റിലും മുന്നിലാണ്.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ടിഎംസി ബിജെപിയെക്കാള്‍ 58 സീറ്റില്‍ മുന്നിലാണ്.
ബിജെപിയുടെ റജിബ് ഭട്ടാചാര്യ ദോംജൂരില്‍ മുന്നിലാണ്. സിലിഗുരിയില്‍ സിപിഎമ്മിലെ അശോക് ഭട്ടാചാര്യയും സിങ്കൂരില്‍ ബിജെപിയുടെ രബീന്ദ്ര ഭട്ടാചാര്യയും മുന്നില്‍ നില്‍ക്കുന്നു. ബിജെപിയുടെ ബാബുല്‍ സുപ്രിയൊ ടോളിഗഞ്ച് മണ്ഡലത്തില്‍ മുന്നില്‍ നില്‍ക്കുന്നു.