സിവില്‍ സര്‍വീസ് പരീക്ഷയില്‍ 829 പേരില്‍ ഇടംപിടിച്ചത് 45 മുസ്‌ലിംകള്‍

Update: 2020-08-04 15:14 GMT

ന്യൂഡല്‍ഹി: ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 829 പേരുടെ പട്ടികയില്‍ ഇടം പിടിച്ചത് 45 മുസ്‌ലിംകള്‍. 2019 വര്‍ഷത്തെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് മറ്റ് സര്‍വീസുകള്‍ എന്നിവയിലേക്ക് തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികളുടെ പട്ടികയിലാണ് 45 മുസ്‌ലിംകള്‍ ഇടംപിടിച്ചത്.

റസിഡന്‍ഷ്യല്‍ കോച്ചിങ് അക്കാദമി, ജാമിഅ മില്ലിയ ഇസ്‌ലാമിയ, തുടങ്ങിയ കോച്ചിങ് സ്ഥാപനങ്ങളില്‍ നിന്നാണ് കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളും പട്ടികയില്‍ ഇടംപിടിച്ചത്. ഹംദാര്‍ദ് റസിഡന്‍ഷ്യല്‍ കോച്ചിങ് അക്കാദമിയില്‍ നിന്ന് 7 പേര്‍ തിരഞ്ഞെടുക്കപ്പെട്ടു.

45 പേരില്‍ 27 പേര്‍ക്കും സക്കാത്ത് ഫൗണ്ടേഷന്റെ ധനസഹായമുണ്ടായിരുന്നു.

നൂറില്‍ ഇടം പിടിച്ചത് ഒരാളാണ് സഫ്‌ന നസറുദ്ദീന്‍ 45ാം റാങ്ക്. കേരള പോലിസില്‍ എസ്‌ഐ ആയ ഹാജ നസറുദ്ദീന്റെ മകളാണ് സഫ്‌ന നസറുദീന്‍.

പ്രദീപ് സിങിനാണ് ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം. ജതിന്‍ കിഷോര്‍, പ്രതിഭ വര്‍മ തുടങ്ങിയവരാണ് അടുത്ത രണ്ട് സ്ഥാനങ്ങളില്‍.  

Tags:    

Similar News