വന്ദേഭാരത് മിഷന്‍ മാതൃകയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന് യുഎസ്സ്- യൂറോപ്യന്‍ വിമാനക്കമ്പനികള്‍
ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട ഇന്ത്യന്‍ ആകാശം തുറന്നുകൊടുക്കാന്‍ യുഎസ്, യൂറോപ്യന്‍ വിമാനക്കമ്പനികള്‍. സ്വതന്ത്രമായി തുറന്നുകൊടുക്കുന്നതിനു പകരം വന്ദേഭാരത് മിഷന്‍ അനുസരിച്ച് രാജ്യത്തിനകത്തേക്കും പുറത്തേയ്ക്കുമുള്ള സര്‍വീസ് ആരംഭിക്കണമെന്നാണ് ആവശ്യം. ആവശ്യം പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആഭ്യന്ത്ര മന്ത്രാലയത്തിലെയും വിദേശകാര്യമന്ത്രാലയത്തിന്റെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.
ഇന്ത്യ-യുഎസ്, ഇന്ത്യ-ഫ്രാന്‍സ്, ഇന്ത്യ-ജര്‍മ്മനി, ഇന്ത്യ-യുകെ തുടങ്ങി ഇന്ത്യയില്‍ നിന്ന് പുറത്തേക്കും തിരിച്ച് അകത്തേക്കുമുള്ള സര്‍വീസുകളാണ് പരിഗണിക്കുന്നത്. ഇത് ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് രാജ്യത്തേക്ക് തിരികെയെത്താനുളള സാധ്യതയുണ്ടാക്കുമെന്ന് വ്യോമയാന മന്ത്രാലത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.
ഇത്തരം വിമാനസര്‍വീസുകള്‍ ആരംഭിക്കണണെന്നാവശ്യപ്പെട്ട് വിമാനക്കമ്പനികളില്‍ നിന്നു പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യക്ക് അപേക്ഷകള്‍ ലഭിച്ചിരുന്നു. യുഎസ്, ഫ്രാന്‍സ് , യുകെ തുടങ്ങിയ രാജ്യങ്ങളാണ് ഈ ആവശ്യവുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചത്.
രണ്ട് രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച വ്യോമയാന കരാര്‍ ഇന്ത്യ ലംഘിച്ചതായി യുഎസ് കുറ്റപ്പെടുത്തി. ജൂണ്‍ മാസത്തില്‍ തന്നെ വിമാനസര്‍വ്വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍ ഏറെ താമസിയാതെ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷ.