9/11 രേഖകള്‍ ഡിക്ലാസിഫൈ ചെയ്യാനുള്ള ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഒപ്പുവച്ചു

Update: 2021-09-04 10:27 GMT

വാഷങ്ടണ്‍: ഇരകളോട് ഐക്യപ്പെടുന്നതിന്റെ ഭാഗമായി സപ്തംബര്‍ 11 ആക്രമണവുമായി ബന്ധപ്പെട്ട രേഖകള്‍ ഡിക്ലാസിഫൈ ചെയ്യാനുള്ള ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ജൊ ബൈഡന്‍ ഒപ്പുവച്ചു. വെള്ളിയാഴ്ചയാണ് ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ബൈഡന്‍ രേഖകള്‍ തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്.

രേഖകള്‍ ലഭ്യമാക്കണമെന്നത് 9/11 ഇരകളുടെ കുടുംബങ്ങളുടെ ദീര്‍ഘകാലമായ ആവശ്യമാണ്. ആക്രമണത്തിന്റെ ഇരുപതാം വാര്‍ഷകത്തിന് ഏതാനും ദിവസം മുമ്പാണ് രേഖകള്‍ തുറന്നുകൊടുക്കുന്നത്.

യുഎസ് രഹസ്യരേഖാ നിയമമനുസരിച്ച് ക്ലാസിഫൈ ചെയ്യപ്പെടുന്ന രേഖകള്‍ സാധാരണ പത്ത് വര്‍ഷം കഴിഞ്ഞാല്‍ അവയുടെ പല ഭാഗങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും. ചില ഭാഗങ്ങള്‍ 25 വര്‍ഷത്തിനുശേഷമാവും ലഭ്യമാവുക. 75 വര്‍ഷം മറച്ചുവയ്ക്കാവുന്നവയും ഇത്തരം രേഖകളിലുണ്ട്.  

Tags:    

Similar News