ഇറാന്റെ മിസൈല്‍ പദ്ധതിക്ക് പിന്തുണ നല്‍കിയ ചൈനീസ്, റഷ്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധം

Update: 2020-11-28 05:23 GMT

ന്യൂയോര്‍ക്ക്: ഇറാന്റെ മിസൈല്‍ പദ്ധതിയുടെ വികസനത്തിന് പിന്തുണ നല്‍കിയതായി ആരോപിക്കപ്പെട്ട ചൈനീസ്, റഷ്യന്‍ കമ്പനികള്‍ക്ക് എതിരേ യുഎസ് സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു.


''സെന്‍സിറ്റീവ് സാങ്കേതികവിദ്യയും ഇനങ്ങളും ഇറാന്റെ മിസൈല്‍ പ്രോഗ്രാമിലേക്ക് മാറ്റുന്നു'' എന്ന് ആരോപിക്കപ്പെടുന്ന നാല് സ്ഥാപനങ്ങള്‍ യുഎസ് സര്‍ക്കാര്‍ സഹായത്തിനും അവരുടെ കയറ്റുമതിക്കും രണ്ട് വര്‍ഷത്തെ നിയന്ത്രണത്തിന് വിധേയമാകുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രസ്താവനയില്‍ പറഞ്ഞു. ചൈനീസ് ആസ്ഥാനമായുള്ള രണ്ട് കമ്പനികളായ ചെംഗ്ഡു ബെസ്റ്റ് ന്യൂ മെറ്റീരിയല്‍സ്, സിബോ എലിം ട്രേഡ്, റഷ്യ ആസ്ഥാനമായുള്ള നില്‍കോ ഗ്രൂപ്പ്, ജോയിന്റ് സ്റ്റോക്ക് കമ്പനി എലികോണ്‍ എന്നിവയ്‌ക്കെതിരെയാണ് ഉപരോധം.




Tags:    

Similar News