അസ്തിത്വ ഭീഷണി ആണവസിദ്ധാന്തത്തില്‍ മാറ്റം വരുത്തിയേക്കാം: ഇറാന്‍

ആണവായുധങ്ങള്‍ ഇസ്‌ലാമിക വിരുദ്ധമാണെന്ന നിലപാടാണ് നിലവില്‍ ഇറാനുള്ളത്. ഇത് വേണമെങ്കില്‍ മാറ്റുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.

Update: 2024-11-01 15:14 GMT

തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധം വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും ഏതു സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് ഇറാന്റെ വിദേശ ബന്ധങ്ങളുടെ സ്ട്രാറ്റജിക് കൗണ്‍സില്‍ മേധാവി ഡോ. കമാല്‍ ഖരാസി. അസ്തിത്വ ഭീഷണിയുണ്ടാവുകയാണെങ്കില്‍ ആണവ നയത്തില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആണവായുധങ്ങള്‍ ഇസ്‌ലാമിക വിരുദ്ധമാണെന്ന നിലപാടാണ് നിലവില്‍ ഇറാനുള്ളത്. ഇത് വേണമെങ്കില്‍ മാറ്റുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.

ഇസ്രായേല്‍ വീണ്ടും അതിക്രമിക്കാന്‍ വരുകയാണെങ്കില്‍ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ഇറാന് കഴിവുണ്ടെന്നും ഡോ. കമാല്‍ ഖരാസി പറഞ്ഞു. ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക ശേഷി ഇറാനുണ്ട്. ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്ന മിസൈലുകളും മറ്റും ധാരാളമായുണ്ട്. ഇറാന്റെ മിസൈല്‍ കഴിവുകള്‍ പ്രസിദ്ധവും പരക്കെ അംഗീകരിക്കപ്പെട്ടതുമാണെന്നും വിവിധ പ്രവര്‍ത്തനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഖറാസി അഭിപ്രായപ്പെട്ടു.

Tags:    

Similar News