ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ ചര്‍ച്ചയാക്കി യുഎസ് സെക്രട്ടറി

ദ്വിദിന ഇന്ത്യാ സന്ദര്‍ശന വേളയിലാണ് യുഎസ് പ്രതിരോധ സെക്രട്ടറി ജനറല്‍ ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ ഭരണകൂടത്തില്‍ നിന്നും നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളും മറ്റു നീതിനിഷേധവും കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച ചെയ്തത്.

Update: 2021-03-23 18:40 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ ചര്‍ച്ചയാക്കി യുഎസ് പ്രതിരോധ സെക്രട്ടറി. ദ്വിദിന ഇന്ത്യാ സന്ദര്‍ശന വേളയിലാണ് യുഎസ് പ്രതിരോധ സെക്രട്ടറി ജനറല്‍ ലോയ്ഡ് ഓസ്റ്റിന്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ ഭരണകൂടത്തില്‍ നിന്നും നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളും മറ്റു നീതിനിഷേധവും കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച ചെയ്തത്. ഇത്തരം പ്രശ്‌നങ്ങള്‍ ഇരു വിഭാഗവും ചര്‍ച്ച ചെയ്ത് പരിഹാരം കാണേണ്ടതാണെന്നും ഓസ്റ്റിന്‍ ഡല്‍ഹിയില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ ഞാന്‍ ഇക്കാര്യം സൂചിപ്പിക്കുമായിരുന്നുവെന്നും എന്നാല്‍ അത്തരമൊരു അവസരം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിലെ മറ്റു അംഗങ്ങളുമായി ഇത്തരം വിഷയത്തില്‍ താന്‍ ചര്‍ച്ച നടത്തിയെന്നും ആശങ്ക സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News