ഉത്തരാഖണ്ഡില്‍ ആനകളുടെ കണക്കെടുപ്പിന് ഡ്രോണ്‍ ഉപയോഗിക്കും
ആനകളുടെ കണക്കെടുപ്പിന് ആദ്യമായാണ് ഡ്രോണ്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്
ഡെറാഡൂണ്‍: അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഉത്തരാഖണ്ഡ് സംസ്ഥാനത്ത് നടത്തുന്ന ആനകളുടെ സെന്‍സസിന് ഡ്രോണ്‍ വിമാനങ്ങള്‍ ഉപയോഗിക്കുമെന്ന് വനം അധികൃതര്‍ അറിയിച്ചു. ആനകളുടെ കണക്കെടുപ്പിന് ആദ്യമായാണ് ഡ്രോണ്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. സംസ്ഥാന വനംവകുപ്പ് 2015 ല്‍ നടത്തിയ കാട്ടാനകളുടെ ജനസംഖ്യാ കണക്കനുസരിച്ച്, ഉത്തരാഖണ്ഡില്‍ 1,797 ആനകളാണുള്ളത.
അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള സെന്‍സസ് ജൂണ്‍ 6ന് ആരംഭിക്കും. ഒരു ആനയെ തന്നെ ഒന്നിലധികം പ്രാവശ്യം എണ്ണുന്നത് ഒഴിവാക്കാന്‍ എല്ലാ ആനകളെയും മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍ വഴി ട്രാക്ക് ചെയ്യും. ആനകളുടെ കണക്കെടുപ്പിനായി സംസ്ഥാനത്തെ വിവിധ വനപ്രദേശങ്ങളെ ബ്ലോക്കുകളായി തിരിച്ചിട്ടുണ്ട്.