വോട്ടെണ്ണല്‍ ദിനം; സുരക്ഷാവലയത്തില്‍ വടകര; 1600ഓളം പോലിസുകാര്‍ രംഗത്ത്

Update: 2024-06-03 11:43 GMT
വോട്ടെണ്ണല്‍ ദിനം; സുരക്ഷാവലയത്തില്‍ വടകര; 1600ഓളം പോലിസുകാര്‍ രംഗത്ത്

വടകര: വോട്ടെണ്ണല്‍ദിനമായ ചൊവ്വാഴ്ച വടകര ലോക്‌സഭാ മണ്ഡലത്തില്‍ കനത്ത പോലിസ് സുരക്ഷയേര്‍പ്പെടുത്തുമെന്ന് റൂറല്‍ എസ്പി ഡോ. അരവിന്ദ് സുകുമാര്‍. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ശക്തമായി ഇടപെടും. വടകര ഉള്‍പ്പെടുന്ന കോഴിക്കോട് റൂറല്‍ പോലിസ് ജില്ലയിലെ ബറ്റാലിയനില്‍ നിന്നുള്ള ആറ് കമ്പനി സേന ഉള്‍പ്പെടെ 1600 ഓളം പോലിസുകാര്‍ സുരക്ഷയ്ക്കായി രംഗത്തിറങ്ങുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News