ഷൊര്‍ണൂര്‍: കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് ഒരു മണിക്കൂറിലേറെയായി ഷൊര്‍ണൂര്‍ പാലത്തിന് സമീപം പിടിച്ചിട്ടിരിക്കുന്നു. സാങ്കേതിക തകരാറാണ് കാരണം. പ്രശ്‌നം പരിഹരിച്ച ഉടന്‍ ട്രെയിന്‍ പുറപ്പെടുമെന്നാണ് റെയില്‍വേയില്‍ നിന്നുള്ള അറിയിപ്പ്. ഒരു മണിക്കൂറിലേറെ ഇപ്പോള്‍ തന്നെ വൈകിയതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലായി. തൃശൂര്‍ ഭാഗത്തേക്കുള്ള കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി അടക്കമുള്ള ട്രെയിനുകളും ഇത് മൂലം വൈകുന്നു.