കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ചെന്ന കേസിലെ അന്തിമവാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് തുടങ്ങും. 2017 ഫെബ്രുവരി 17ന് രാത്രിയാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത്. കേസില്‍ 2018 മാര്‍ച്ച് എട്ടിനാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്. സിനിമാതാരം ദിലീപിന്റെ നിര്‍ദേശപ്രകാരമാണ് നടിയെ ആക്രമിച്ചതെന്ന ഒന്നാംപ്രതി സുനില്‍കുമാറിന്റെ മൊഴിയാണ് ദിലീപിനെ എട്ടാം പ്രതിയാക്കിയത്. നടിയോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ 2013ലാണ് സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പോലിസ് പറയുന്നു. ആലുവ സബ്ജയിലിലെ 85 ദിവസത്തെ ജയില്‍വാസത്തിനൊടുവില്‍ ദിലീപ് ജാമ്യം നേടി പുറത്തിറങ്ങി.