ആലുവയില്‍ പെരിയാറില്‍ ചാടിയ 23കാരി മരിച്ചു

Update: 2024-12-11 00:36 GMT

ആലുവ: മണപ്പുറത്തേക്കുള്ള നടപ്പാലത്തില്‍നിന്നു പെരിയാറിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തു. ആലുവ കുട്ടമശേരി കണിയാമ്പിള്ളിക്കുന്ന് അനീഷിന്റെ ഭാര്യ ഗ്രീഷ്മ(23)യാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയാണ് കൊട്ടാരക്കടവില്‍നിന്നു മണപ്പുറത്തേക്കുള്ള നടപ്പാലത്തില്‍നിന്നു ചാടിയത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഒമ്പത് മണിയോടെ മൃതദേഹം കണ്ടെത്തി. ഒരുവര്‍ഷം മുന്‍പാണ് ഗ്രീഷ്മയും അനീഷും തമ്മിലുള്ള വിവാഹം നടന്നത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

Similar News