വാനുവാതുവില്‍ ഭൂകമ്പം; ആഘാതം 6.8

Update: 2021-08-18 12:10 GMT

പോര്‍ട്ട് ഓല്‍റി; പെസഫിക് സമുദ്ര രാജ്യമായ വാനുവാതുവില്‍ ഭൂകമ്പം. ആഘാതം റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തി. ഭൂകമ്പത്തോടൊപ്പം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നോര്‍ത്ത് വെസ്റ്റ് പോര്‍ട്ട് ഒല്‍റിയില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെ 91 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആദ്യം 7.1 ആഘാതമുള്ള ഭൂകമ്പസാധ്യതയാണ് പ്രവചിച്ചിരുന്നത്.

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഭൂകമ്പകേന്ദ്രത്തിന്റെ 300 കിലോമീറ്ററില്‍ തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുണ്ട്. 1,300 കിലോമീറ്റര്‍ അകലത്തില്‍ വ്യാപിച്ചുകിടക്കുന്ന ദ്വീപസമൂഹ രാഷ്ട്രമാണ് വാനുവാതു. 

ഫിലപ്പൈന്‍സും ഫിജിയും ഇതേ പ്രദേശത്താണ് കിടക്കുന്നതെങ്കിലും അവിടെ പ്രശ്‌നമുണ്ടാവാനുള്ള സാധ്യതയില്ലെന്ന് കരുതുന്നു.

ഞായറാഴ്ച ഹെയ്ത്തിയിലുണ്ടായ ഭൂകമ്പത്തില്‍ 700 പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തിരുന്നു. 

Tags:    

Similar News