'കൊവിഡ് മരണനിരക്കില്‍ പരാതിയുണ്ട്, മരണം മനപ്പൂര്‍വം കുറച്ചാല്‍ ധനസഹായം കുറച്ച് പേര്‍ക്ക് നല്‍കിയാല്‍ മതിയല്ലോ'-വിഡി സതീശന്‍

Update: 2021-05-28 06:53 GMT

തിരുവനന്തപുരം: കൊവിഡ് മരണ നിരക്ക് സംബന്ധിച്ച് ധാരാളം പരാതികളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊവിഡില്‍ മതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. മരണ നിരക്ക് മനപ്പൂര്‍വം കുറച്ച് കാട്ടിയാല്‍, ധനസഹായം കുറച്ച് പേര്‍ക്ക് മാത്രം നല്‍കിയാല്‍ മതിയല്ലോ. മരണം നിരക്ക് കുറച്ചു കൊണ്ടുവരാന്‍ കഴിഞ്ഞത് നേട്ടമായാണ് സര്‍ക്കാര്‍ നയപ്രഖ്യാപനത്തില്‍ തന്നെ പറഞ്ഞിരിക്കുന്നത്. അതിനാല്‍ കൊവിഡ് കണക്കുകളിലെ ക്രമക്കേടുകള്‍ സര്‍ക്കാര്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റില്‍ പറയേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു. കൊവിഡ് മൂന്നാം തരംഗം കുട്ടികളിലേക്ക് വ്യാപിക്കുമെന്നാണ് പറയുന്ന്. ഇത് തടയാന്‍ സര്‍ക്കാര്‍ എന്ത് പദ്ധതിയാണ് കണ്ടിട്ടുള്ളത്. കൊവിഡ് പശ്ചാത്തലത്തില്‍ ഒരു പുതിയ ആരോഗ്യ നയം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് ഉണ്ടായില്ല. ദുരന്തങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ ഒരു ദുരന്ത നിവാരണ പദ്ധതി പ്രതിപക്ഷം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതൊന്നും സര്‍ക്കാരിന്റെ പരിഗണനയേ ഇല്ല. സര്‍ക്കാരിന് സ്ഥലജന വിഭ്രാന്തിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags:    

Similar News