ആദ്യ വെടിപൊട്ടിച്ച് വിഡി സതീശന്‍; സ്പീക്കര്‍ രാഷ്ട്രീയം പറഞ്ഞാല്‍ മറുപടി പറയേണ്ടിവരും; രാഷ്ട്രീയ പരാമര്‍ശം ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ്

സ്പീക്കര്‍ രാഷ്ട്രീയം പറയാന്‍ തുടങ്ങിയാല്‍, ഞങ്ങള്‍ക്ക് സഭയില്‍ മറുപടി പറയേണ്ടിവരും. അത് സംഘര്‍ഷത്തിന് ഇടയാക്കുമെന്നും വിഡി സതീശന്‍

Update: 2021-05-25 05:10 GMT

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ നേതാവ് എങ്ങനെയായിരിക്കും എന്നതിന്റെ ടെസ്റ്റ് ഡോസായിരുന്നു സഭയിലെ അദ്ദേഹത്തിന്റെ ഇന്നത്തെ പരാമര്‍ശം. സ്പീക്കര്‍ രാഷ്ട്രീയം പറഞ്ഞാല്‍, ഞങ്ങള്‍ക്ക് മറുപടി പറയേണ്ടിവരുമെന്ന വിഡി സതീശന്റെ പ്രസ്താവന, സഭയിലെ കൃത്യമായ രാഷ്ട്രീയ പോരാട്ട സന്ദേശമാണ് നല്‍കിയത്. സഭയില്‍ നിയുക്ത സ്പീക്കറെ അഭിനന്ദിച്ചുള്ള പ്രസംഗത്തിലാണ് പ്രതിപക്ഷ നേതാവ് വിമര്‍ശനമുയര്‍ത്തിയത്.

'പുതിയ നിയമസഭ സ്പീക്കര്‍ക്ക് എല്ലാ ആശംസയും നേരുന്നു. പക്ഷേ, ഞങ്ങള്‍ക്കൊരു വിയോജിപ്പുണ്ട്. നിയുക്ത സ്പീക്കര്‍ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. കേരള ചരിത്രത്തില്‍ ആദ്യമാണ് ഇത്. ഇത് ഞങ്ങളെ വേദനിപ്പിച്ചു. സ്പീക്കര്‍ രാഷ്ട്രീയം പറയാന്‍ തുടങ്ങിയാല്‍, ഞങ്ങള്‍ക്ക് സഭയില്‍ മറുപടി പറയേണ്ടിവരും. അത് സംഘര്‍ഷത്തിന് ഇടയാക്കും. നിയമസഭാ സ്പീക്കറുമായി സംഘര്‍ഷത്തിലേര്‍പ്പെടുക നല്ല കീഴ് വഴക്കമല്ല. അത് കൊണ്ട് നിയുക്ത സ്പീക്കര്‍ നിലപാട് തിരുത്തണം. ഈ സഭയില്‍ മന്ത്രിയായുള്ള കെ രാധാകൃഷ്ണന്‍, ഒരു മാതൃക സ്പീക്കറായിരുന്നു'-പ്രതിപക്ഷ നേതാവ് പറഞ്ഞു.



Tags:    

Similar News