സര്‍വകലാശാല അധ്യാപക നിയമനം സിപിഎമ്മിന് തീറെഴുതികൊടുക്കുന്നു; നിയമനം പിഎസ്‌സിക്ക് വിടണമെന്നും വിഡി സതീശന്‍

വിഴിഞ്ഞത്ത് മത്സ്യതൊഴിലാളികളുടെ സമരത്തിന് പ്രതിപക്ഷ നേതാവ് പിന്തുണ അറിയിച്ചു

Update: 2022-08-17 08:05 GMT
സര്‍വകലാശാല അധ്യാപക നിയമനം സിപിഎമ്മിന് തീറെഴുതികൊടുക്കുന്നു; നിയമനം പിഎസ്‌സിക്ക് വിടണമെന്നും വിഡി സതീശന്‍

തിരുവനന്തപുരം: സര്‍വകലാശാലകളിലെ നിയമനം പിഎസ്‌സിക്ക് വിടണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. സര്‍വകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ നീക്കം. അഴിമതിക്കും സ്വജനപക്ഷപാതത്തിനും വേണ്ടിയാണ് വി.സി നിയമനത്തില്‍ പുതിയ ഭേദഗതി സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്നും സതീശന്‍ ആരോപിച്ചു.

അധ്യാപക നിയമനം സിപിഎമ്മിന് തീറെഴുതി കൊടുക്കുകയാണ്. നിയമനിര്‍മ്മാണം നടത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

കൂടാതെ വിഴിഞ്ഞത്ത് മത്സ്യതൊഴിലാളികളുടെ സമരത്തിന് പിന്തുണയറിയിച്ചതായി പ്രതിപക്ഷ നേതാവ് അറിയിച്ചു. തീരശോഷണം തടയാനായി യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി നടപ്പിലാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടുള്ള തീരശോഷണം ഗുരുതരമായ പ്രശ്‌നമാണെന്നും വിഡി സതീശന്‍ പറഞ്ഞു. 

Tags:    

Similar News