കൊടകര കള്ളപ്പണക്കേസ് ഒത്തു തീര്പ്പാക്കുന്നോ; സംശയം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കൊടകര ഹവാല കേസ് ഇത്രകാലമായിട്ടും അന്വേഷണം എവിടെയെത്തി എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കേന്ദ്ര ഏജന്‍സികളുടെ കേസും കൊടകര ഹവാല കേസും ഒത്തു തീര്പ്പാക്കുന്നോ എന്ന് സംശയമുണ്ടെന്നും വിഡി സതീശന് തിരുവനന്തപുരത്ത് പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ ആദ്യവാരത്തിലാണ് കൊടകര കള്ളപ്പണക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഏപ്രില്‍ മൂന്നിന് കൊടകരയില്‍ വച്ച് 25 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പോലിസിന് ലഭിച്ച വരുന്നത്. എന്നാല്‍ 25 ലക്ഷമല്ലെന്നും 3.5 കോടി രൂപയാണ് തട്ടിയതെന്നും ആരോപണമുയര്‍ന്നു. പിന്നീട് നിയമസഭ തിരഞ്ഞെടുപ്പില്‍ 400 കോടി രൂപ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ഒഴുക്കിയതായും റിപോര്‍ട്ടുകള്‍ പുറത്തുവന്നു.