പ്രതികളാകേണ്ടവര്‍ സാക്ഷികളാവുന്ന പിണറായി ഇന്ദ്രജാലം; ബിജെപി കള്ളപ്പണക്കവര്‍ച്ച കേസില്‍ വിഡി സതീശന്‍

കൊടകര കള്ളപ്പണക്കവര്‍ച്ച അടിയന്തര പ്രമേയം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

Update: 2021-07-26 06:17 GMT

തിരുവനന്തപുരം: പ്രതികളാവേണ്ടവരെ സാക്ഷിയാക്കുന്ന പിണറായി ഇന്ദ്രജാലമാണ് കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉല്‍സവപറമ്പിലെ പോക്കറ്റടിക്കാരന്റെ തന്ത്രമാണ് മുഖ്യമന്ത്രിയുടേത്. പ്രതിപക്ഷം സാക്ഷികളാവുന്ന സൂത്രമാണ് കാണുന്നത്. ഇത് ബിജെപി-സിപിഎം ഒത്തുകളിയുടെ ഭാഗമാണ്. സിപിഎം നേതാക്കള്‍ക്കേതിരേയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ദുര്‍ബലപ്പെടുത്താനും ബിജെപി സംസ്ഥാന നേതാക്കള്‍ക്കെതിരായ കേസില്‍ അവരെ രക്ഷിച്ചെടുക്കാനുള്ള പരിപാടിയാണ് നടക്കുന്നത്.

കൊടകര കള്ളപ്പണക്കവര്‍ച്ച അടിയന്തര പ്രമേയം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി. നിയമസഭ മീഡിയ റൂമില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ആയിരം പിണറായിമാര്‍ തങ്ങള്‍ക്ക് സംഘിപ്പട്ടം ചാര്‍ത്താന്‍ ശ്രമിച്ചാലും അത് കൂടുതല്‍ ചേരുന്നത് സിപിഎമ്മിനാണ്. ഇപ്പോല്‍ അഡ്ജസ്റ്റ്് മെന്റിന്റെ ജാള്യത മറയക്കാന് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

കൊടകര കേസ് വിശദാംശങ്ങള്‍ കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കുമെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്. നേരത്തെ കേരളാപോലിസിനൊപ്പം കേന്ദ്ര ഏജന്‍സികളും കേസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍ ബിജെപിയെ സഹായിക്കാനാണെന്ന് പറഞ്ഞു. ഇപ്പോള്‍ അന്വേഷണം സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സിയെ ഏല്‍പിക്കുമ്പോള്‍ അത് ആരെ സഹായിക്കാനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Tags:    

Similar News