കോണ്‍ഗ്രസിലും തലമുറമാറ്റം; പ്രതിപക്ഷ നേതാവായി വിഡി സതീശനെ ഹൈക്കമാന്‍ഡ് തീരുമാനിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസിലും തലമുറമാറ്റത്തിന് തുടക്കമിട്ടു പ്രതിപക്ഷനേതാവായി വിഡി സതീശനെ ഹൈക്കമാന്റ് നിശ്ചയിച്ചു. രമേശ് ചെന്നിത്തലക്ക് വേണ്ടി എ,ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച് വാദിച്ചെങ്കിലും ഹൈക്കമാന്റ് ഒടുവില്‍ തലമുറ മാറ്റം പ്രഖ്യാപിക്കുകയായിരുന്നു. മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും, മുല്ലപ്പള്ളി രാമചന്ദ്രനെയും തലമുറ മാറ്റം അറിയിച്ചു.
ഹൈക്കമാന്റില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്ന് നേരത്തെ അറിയിച്ചിരുന്നു.
പക്ഷേ, നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലം മാത്രമല്ല, ചെന്നിത്തലയെ മറ്റാന്‍ കാരണമെന്നാണ് അറിയുന്നത്. എന്നാല്‍
കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണമെന്ന് ഹൈക്കമാന്റ് തീരുമാനിക്കുകയായിരുന്നു.
ഐ ഗ്രൂപ്പിനൊപ്പം നില്‍ക്കുമ്പോഴും കോണ്‍ഗ്രസില്‍ ഒരു പൊതു സ്വഭാവം എപ്പോഴും വിഡി സതീശന്‍ നിലനിര്‍ത്തിയിരുന്നു.