മാള: കരുവന്നൂര്‍ സഹകരണ ബാങ്ക് അടക്കമുള്ളവയിലെ ക്രമക്കേടുകള്‍ സഹകരണ രംഗത്തെ പുഴുക്കുത്തുകളെ കണ്ടെത്താനുള്ള അവസരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വെണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധനകാര്യ സ്ഥാപനങ്ങള്‍ നല്ല രീതിയില്‍ നടത്തിക്കൊണ്ട് പോകുന്നതിന് സുതാര്യതയാണ് പ്രധാനം. നിക്ഷേപകരുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള നടപടികള്‍ സഹകരണ മേഖലയിലുണ്ടാകരുത്. എല്ലാ സഹകരണ ബാങ്കുകളിലും ക്രമക്കേടാണെന്ന് വരുത്തി തീര്‍ക്കാനുള്ള ചില മേഖലയിലെ നീക്കങ്ങള്‍ സഹകരണ മേഖലയെ തകര്‍ക്കാനായുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് പോളി ആന്റണി അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ഇ ഡി സാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ബെന്നി ബെഹനാന്‍ എം പിയും പ്ലസ് റ്റുവിന് ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയും അവാര്‍ഡ് ദാനം നടത്തി.
ബാങ്കിന്റെ ലാബില്‍ ഉദ്പാദിപ്പിച്ച ടിഷ്യൂ കള്‍ച്ചര്‍ വാഴത്തൈയുടെ ആദ്യ വില്‍പ്പന മുന്‍ എംഎല്‍എ, ടി യു രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. മികച്ച കര്‍ഷകരെ അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് അവാര്‍ഡ് നല്‍കി ആദരിച്ചു. സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി ആര്‍ പുഷ്പ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ സി രവി, ജില്ലാ പഞ്ചായത്തംഗം ശോഭന ഗോകുല്‍നാഥ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടെസ്സി ടൈറ്റസ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ സതീശന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിന്‍സി ജോഷി, യു എ ജോര്‍ജ്ജ്, ബാങ്ക് വൈസ് പ്രസിഡന്റ് എം ബി പ്രസാദ്, ബോര്‍ഡംഗം സി ജെ ജെയിംസ് തുടങ്ങിയവര്‍ സംസാരിച്ചു.