മുളക്‌പൊടി എറിഞ്ഞ് പച്ചക്കറി കച്ചവടക്കാരിയുടെ മാല കവര്‍ന്നു; പിടിച്ചുപറി നടത്തിയത് ബൈക്കിലെത്തിയ സംഘം, സംഭവം ആറയൂരില്‍
ആറയൂര്‍ എ ജി ചര്‍ച്ചിനു സമീപത്തെ പുതുവല്‍പുത്തന്‍ വീട്ടില്‍ ഇന്ദിര (52)യുടെ മാലയാണ് കവര്‍ന്നത്.
പാറശാല: ബൈക്കിലെത്തിയ സംഘം പച്ചക്കറി കച്ചവടക്കാരിയുടെ നേര്‍ക്ക് മുളക്‌പ്പൊടി എറിഞ്ഞ ശേഷം മാല കവര്‍ന്ന് കടന്നു കളഞ്ഞു. ആറയൂര്‍ എ ജി ചര്‍ച്ചിനു സമീപത്തെ പുതുവല്‍പുത്തന്‍ വീട്ടില്‍ ഇന്ദിര (52)യുടെ മാലയാണ് കവര്‍ന്നത്. ഇന്ന് ഉച്ചയോടെ വീടിനു സമീപം പച്ചക്കറി കച്ചവടം നടത്തുന്നതിനിടെയാണ് സംഭവം. പച്ചക്കറി വാങ്ങാന്നെ വ്യാജേന ബൈക്കിലെത്തിയ രണ്ടംഗ സംഘം ഇന്ദിരയുടെ കണ്ണില്‍ മുളകുപൊടി വിതറുകയായിരുന്നു. ബൈക്കിലെത്തിയ യുവാക്കള്‍ ഹെല്‍മറ്റും മാസ്‌കും ധരിച്ചിരുന്നതിനാല്‍ ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പച്ചക്കറി കടയുടെ സമീപത്തുള്ള സഹകരണബാങ്കിലെ സിസിടിവി ക്യാമറയില്‍ ഇവരുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. വീട്ടമ്മയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പാറശാല പോലിസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു .