യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസിലെ എസി കോച്ചില്‍ വന്‍ കവര്‍ച്ച

Update: 2024-04-09 05:57 GMT
യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസിലെ എസി കോച്ചില്‍ വന്‍ കവര്‍ച്ച

കൊച്ചി: യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസില്‍ വന്‍ കവര്‍ച്ച. പുലര്‍ച്ചെ സേലത്തിനും ധര്‍മ്മപുരിക്കും ഇടയില്‍ വച്ചാണ് കവര്‍ച്ച നടന്നത്. ഇരുപതോളം യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും പണവും നഷ്ടമായി. ട്രെയിനിന്റെ എസി കോച്ചുകളിലായിരുന്നു കവര്‍ച്ച. സംഭവത്തില്‍ യാത്രക്കാര്‍ റെയില്‍വേ പോലിസില്‍ പരാതി നല്‍കി. പണവും മറ്റും കവര്‍ന്ന ശേഷം മോഷ്ടാക്കള്‍ യാത്രക്കാരുടെ ബാഗുകള്‍ ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സേലം കേന്ദ്രീകരിച്ചാണ് കവര്‍ച്ചാ സംഘമുള്ളതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ റെയില്‍വേ പോലിസ് അന്വേഷണം തുടങ്ങി.

Tags:    

Similar News