മാള: വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള നാളെ (17/07/22 ഞായറാഴ്ച) നടക്കും. കരൂപ്പടന്ന ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ രാവിലെ ഒമ്പത് മുതല്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം വി ആര് സുനില്‍കുമാര്‍ എം എല്‍ എ നിര്‍വ്വഹിക്കും. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് അദ്ധ്യക്ഷത വഹിക്കും.
എംപിമാരായ ബെന്നി ബെഹനാന്, ടി എന്‍ പ്രതാപന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ തുടങ്ങിയ ജനപ്രതിനിധികള്‍ മേളയില്‍ പങ്കെടുക്കും. ജനറല്‍ മെഡിസിന് വിഭാഗം, സ്ത്രീരോഗവിഭാഗം, ചെവി-തൊണ്ട മൂക്ക് വിഭാഗം, ശിശുരോഗ വിഭാഗം, കണ്ണ് വിഭാഗം, പല്ല് വിഭാഗം എന്നിവയിലായി അലോപ്പതി, ഹോമിയോ, ആയുര്‍വേദ രംഗത്തെ ഡോക്ടര്‍മാര്‍ മേളയില്‍ രോഗികളെ പരിശോധിക്കും.
രജിസ്ട്രേഷന്, ചികിത്സ, മരുന്ന്, പരിശോധന എന്നിവയെല്ലാം സൗജന്യമായിരിക്കും. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുത്തന്‍ച്ചിറ, വേളൂക്കര, വെള്ളാങ്കല്ലൂര്‍, പൂമംഗലം, പടിയൂര്‍ ഗ്രാമപഞ്ചായത്തുകളുടെയും ജില്ലാ ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ റാലി, ആരോഗ്യ സെമിനാര്‍, യോഗ, സുംമ്പ, ഫ്ലാഷ് മൊബ്, എക്സിബിഷന് സ്റ്റാള്‍, വിവിധ കലാരൂപങ്ങള്‍ എന്നിവ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.